ക്രിസ്മസ് ദിനത്തിൽ സിനിമാ ലോകത്തെ ഞെട്ടിച്ചൊരു വാർത്തയായിരുന്നു നടൻ അനിൽ നെടുമങ്ങാടിന്റെആകസ്മിക മരണം. സുഹൃത്തുക്കൾക്കൊപ്പം മലങ്കര ജലാശയത്തിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിത്താണായിരുന്നു മരണം.
സംവിധായകൻ സച്ചിയെപ്പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ച ശേഷമായിരുന്നു അനിലിന്റെയും വിയോഗം. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിൽ അനിൽ നെടുമങ്ങാട് അവിസ്മരണീയമാക്കിയ സി.ഐ സതീഷ് കുമാർ എന്ന കഥാപാത്രത്തെ മലയളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
അനിലിന്റെ മരണത്തിനു പിന്നാലെ അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾഅണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോകുന്നതും പിന്നാലെ കൂട്ടച്ചിരിയുമാണ് വീഡിയോയിലുള്ളത്. പൊലീസ് പരേഡിനിടെ ബിജു മോനോനൊപ്പമുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്.
https://www.facebook.com/100003288279999/videos/3633520316767542/
വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ അനിൽ നെടുമങ്ങാട് മലങ്കര ജലാശയത്തിൽ മുങ്ങിത്താണാണ് മരിച്ചത്.
കയത്തിൽ മുങ്ങിയ അനിൽ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിച്ചെന്ന് പാലാ സ്വദേശി അരുൺ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക