ഹൈദരാബാദ്: രജിനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡോക്ടർമാർ. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചത്.
രജിനികാന്തിന്റെ ഡിസ്ചാർജ് സംബന്ധിച്ച് അധികം വൈകാതെ തന്നെ ഡോക്ടർമാർ തീരുമാനം എടുക്കുമെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
‘പരിശോധന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില ഒരു സംഘം ഡോക്ടർമാർ ഇന്ന് വിലയിരുത്തും അതിനു ശേഷം ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും’ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
രജിനികാന്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കുറച്ചു കൂടി പരിശോധന ഫലങ്ങൾ എത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ഒരു അന്തിമ നിഗമനത്തിലെത്താനാകുവെന്നും ഡോക്ടർമാർ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക