വയനാട് മെഡിക്കൽ കോളെജ് വിഷയത്തിൽ സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്നും ദിവസങ്ങൾക്കകം തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളെജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരികയാണ്. മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടിയായ കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തെ സംബന്ധിച്ച് സൂചന നല്‍കിയത്.
ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു
സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ ഉണ്ടാകുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക