അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിന് പിന്നാലെ ജനുവരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ. ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവയുടെ വില വർദ്ധനവ്, സമുദ്ര, വായു ചരക്ക് നിരക്കുകളുടെ വർദ്ധനവ് എന്നിവയുടെ ഫലമായി എൽഇഡി ടിവിയുടെയും റഫ്രിജറേറ്റർ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതൽ 10 ശതമാനം വർധിച്ചിക്കുമെന്നാണ് വിലയിരുത്തൽ.
എൽജി, പാനസോണിക്, തോംസൺ തുടങ്ങിയ നിർമ്മാതാക്കൾ ജനുവരി മുതൽ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സോണി വില വർദ്ധനവ് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ചരക്കുകളുടെ വിലയിലുണ്ടായ വർധനവ് സമീപ ഭാവിയിൽ ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനുവരിയിൽ തന്നെ വില 6-7 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പാനസോണിക് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ പറഞ്ഞു.
ഈ സാമ്പത്തിക വർഷം അവസാനത്തോടെ വില 10-11 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.എൽജി ഇലക്ട്രോണിക്സ് ഇന്ത്യ അടുത്ത വർഷം ജനുവരി 1 മുതൽ വീട്ടുപകരണ വിഭാഗത്തിൽ ഉൽപ്പന്നങ്ങളിലുടനീളം കുറഞ്ഞത് 7 മുതൽ 8 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക