കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ തുടങ്ങും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവർന്നത് കോടികൾ; മുഖ്യസൂത്രധാരൻ പിടിയിൽ
അപേക്ഷാഫോറം ksg.keltron.in ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പഠനസൗകര്യം ലഭിക്കും. ഫോണ്‍: 8137969292. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന് വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014.
പ്രതികരിക്കാൻ ഇവിടെ എഴുതുക