ന്യൂഡല്‍ഹി: ഡിസംബര്‍ 29 മുതല്‍ രണ്ട് ദിവസം വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാവുമെന്ന് കാലാവസ്ഥാ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൂടാതെ ഈ ദിവസങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാം.
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും
താപനില, സാധാരണ തണുപ്പുള്ള ദിവസത്തേക്കാള്‍ 4.5 ഡിഗ്രി താഴെയാവും. ഇതേ ശൈത്യത്തിന് രാജസ്ഥാനിലും സാധ്യതയുണ്ട്. കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെടും. ചിലയിങ്ങളില്‍ ജനുവരി 1 വരെ ഈ സ്ഥിതിവിശേഷം തുടരും. കനത്ത മൂടല്‍ മഞ്ഞ് ശ്വാസകോശസംബന്ധമായ രോഗം വരുത്തിവയ്ക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക