ജ്യോതിഷത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ചൊവ്വാദോഷം. വിവാഹക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോൾ പലരിൽ നിന്നും കേൾക്കുന്നതാണ് ചൊവ്വാദോഷത്തെ കുറിച്ച്. ജാതകത്തിലും പൊരുത്തങ്ങളിലുമെല്ലാം വിശ്വസിക്കുന്നവർക്ക് ഇത് വലിയൊരു പ്രശ്നം തന്നെയാണ്.
എന്നാൽ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്തവർ ചൊവ്വാദോഷത്തെ പറ്റി ചിന്തിക്കാറുമില്ല. വിശ്വാസമോ അവിശ്വാസമോ എന്തുമാകട്ടെ ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നാണ് ചൊവ്വാ ദോഷം. വിവാഹകാര്യങ്ങൾക്ക് ഏറെ തടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക