യുവതാരം വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയെന്നും പരിശോധനയിൽ ഫലം പോസിറ്റീവായെന്നും താരം തന്നെയാണ് അറിയിച്ചത്. താരം ഇപ്പോൾ ക്വാറന്റൈനിലാണ്. വരുൺ ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഇപ്പോൾ താൻ ക്വാറന്റൈനില്‍ ആണെന്നും ഉടൻ തന്നെ തിരിച്ചെത്താനാകുമെന്നും നടൻ കുറിച്ചു.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം മാസ്റ്റർ ജനുവരി 13 ന് തിയേറ്ററുകളിൽ
ചുരുക്കം ചില ചിത്രങ്ങളിലൂടെത്തന്നെ തെലുങ്ക് സിനിമ ലോകത്ത് ഏറെ ശ്രദ്ധയും ആരാധകരെയും സ്വന്തമാക്കിയ താരമാണ് വരുൺ തേജ്. ഇപ്പോൾ ബോക്സിങ് പ്രമേയമാക്കിയുള്ള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടൻ. നേരത്തെ യുവതാരം രാം ചരണിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്,; വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക