ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്’. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പൂർണമായും കോവിഡ് കാലത്ത് ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ് ‘ലവ്’. മലയാളം സിനിമ ടുഡേ എന്ന കാറ്റഗറിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
‘കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഫെബ്രുവരിയിലാണ് ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. ദീപ്തി- അനൂപ് എന്നീ ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ലോക്ക് ഡൗണിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎ.യിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് ലവ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ആഷിഖ് ഉസ്മാനാണ്.
ചുവടുവെച്ച് മോഹൻലാലും സുചിത്രയും; വൈറലായി താരദമ്പതികളുടെ തകർപ്പൻ നൃത്തം- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക