മലയാളികളുടെ എക്കാലത്തേയും പ്രിയ നടനാണ് ബിജു മേനോൻ. ഒരു പിടി മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് നൽകി കൊണ്ട് ജൈത്രയാത്ര തുടരുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്ങിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.
ആ പാട്ട് പാടുമ്പോള്‍ ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി; ഗായികയെ കണ്ണീരണിയിച്ച വരികളും രചയിതാവും
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാലിനും സംവിധായകൻ പ്രിയദർശനും ഒപ്പമുളള ചിത്രമാണ് ബിജു മേനോൻ പങ്കുവച്ചിരിക്കുന്നത്.
‘ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി.
“അത്യപൂർവ്വ നിമിഷം, ഇനി ഒന്നിച്ചു ഒരു പടം എന്ന് കാണാൻ പറ്റും, ദൈവത്തിന്റ സ്വന്തം നാട്ടിൽ എല്ലാ ദൈവങ്ങളും ഒരുമിച്ച്, ആ ചിരിയിൽ കണ്ട അറിയാം ഒരു കളങ്കം ഇല്ലാത്ത മനുഷ്യനാണെന്നു”, എന്നിങ്ങനെയാണ് ചിത്രത്തിന് വന്നിരിക്കുന്ന കമന്റുകൾ.
https://www.facebook.com/IamBijuMenon/posts/236403361183245
പ്രതികരിക്കാൻ ഇവിടെ എഴുതുക