പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ ജോഡികളാണ് മഞ്ജുവാര്യരും ബിജുമേനോനും. വർഷങ്ങൾക്കിപ്പുറം ഈ താരജോഡികൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മധുവാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ലളിതം സുന്ദരം’ പ്രഖ്യാപിച്ചത് മുതൽ ഏറെ ആവേശത്തിലാണ് ആരാധകർ.
ഓറഞ്ച് തൊലി കൊണ്ട് തയ്യാറാക്കാം ഒരു കിടിലന്‍ ഫ്ളോര്‍ ക്ലീനര്‍
ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വിവരവുമായി എത്തിയിരിക്കുകയാണ് മധു വാര്യർ. ചിത്രത്തിനു വേണ്ടി പ്രസിദ്ധപെടുത്തിയിരുന്ന കാസ്റ്റിംഗ് കോളിൽ നിന്നും ഡിസംബർ 15 -ാം തിയതി വരെ വന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും നിലവിൽ കാസ്റ്റിംഗ് കോള്‍ ഇല്ലാത്തതാണെന്നും ചിത്രത്തിന്റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും മധു വാര്യര്‍ വ്യക്തമാക്കി. ഇക്കാര്യം മഞ്ജുവാര്യരും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക