കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി വ്യക്തമാക്കി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് 24ലേക്ക് ചുരുങ്ങി. കൂടാതെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം ഉറപ്പിച്ചു. നറുക്കെടുപ്പിലൂടെ ആകും നാലിടത്ത് ഭരണകക്ഷിയെ തെരഞ്ഞെടുക്കുക.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍
കഴിഞ്ഞതവണ ഇടതുഭരണം കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 23 ഇടങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇക്കുറി കേരള കോണ്‍ഗ്രസ് എം എത്തിയതോടെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയത്. അന്‍പതിനടുത്ത് ഇടങ്ങളില്‍ ഭരണം പിടിക്കാന്‍ ആകുമെന്നാണ് ഇടത് പ്രതീക്ഷ. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 10 ഇടങ്ങളില്‍ ഭരണം ഉറപ്പാക്കിയിട്ടുണ്ട്.
44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫിന് ലഭിച്ചത് 24 പഞ്ചായത്തുകള്‍ മാത്രമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് യുഡിഎഫ് ഭരണം ഉള്ളത്. പള്ളിക്കത്തോട് പഞ്ചായത്തില്‍ ബിജെപി ഭരണം ഉറപ്പാക്കി കഴിഞ്ഞു. കൂടാതെ മുത്തോലി പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. മാഞ്ഞൂര്‍, ഭരണങ്ങാനം, മുളക്കുളം തുടങ്ങി, മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ ആകും ഭരണം നിശ്ചയിക്കപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക