ഇനി മുതൽ ടോള്‍ പ്ലാസകളിലൂടെ ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളു. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് ടോള്‍ പ്ലാസാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓറഞ്ച് തൊലി കൊണ്ട് തയ്യാറാക്കാം ഒരു കിടിലന്‍ ഫ്ളോര്‍ ക്ലീനര്‍
അതേഅസമയം, തദ്ദേശവാസികൾക്ക് നിലവിലെ യാത്ര സൗകര്യം ഇനിയും ലഭ്യമാകും. ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക