രാജ്യത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്രം നിർദേശം നൽകി. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽികിയിട്ടുണ്ട്. ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
കേന്ദ്ര കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ
കൂട്ടം കൂടിയുള്ള പുതുവത്സരാഘോഷം ഒഴിവാക്കണമെന്നും ആവശ്യമായി വന്നാൽ സംസ്ഥാനങ്ങൾക്ക് കർഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞെങ്കിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
ഖാലിദ് റഹ്മാൻ ചിത്രം ‘ലവ്’ ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക