കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം വീണ്ടും ഇന്ത്യയ്ക്ക് വഴികാട്ടുകയാണെന്നും യെച്ചൂരി പറഞ്ഞു.
കാര്‍ഷിക നിയമത്തില്‍ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്. ഒ രാജഗോപാല്‍ പിന്തുണ നല്‍കിയതില്‍ നിലപാട് വ്യക്തമാക്കേണ്ടത് ബിജെപിയാണെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക