സംസ്ഥാനത്ത് മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ പുറത്തിറക്കി. എസ്.സി.ഇ.ആര്.ടി വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത പാഠഭാഗങ്ങള്‍ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയില്‍ ക്രമീകരണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
കൂടുതല്‍ ചോദ്യങ്ങളുടെ ചോയ്സ് ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതല്‍ സമാശ്വാസ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകള്‍ രാവിലെയും നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. കി.
അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നാളെ മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക