കണ്ണൂർ :ജയിംസ് മാത്യു എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിനും, 43.35 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍ പഞ്ചായത്തുകളിലും 16.42 ലക്ഷം രൂപ വിനിയോഗിച്ച് ആന്തൂര്‍ മുനിസിപ്പാലിറ്റിയിലും സിസിടിവി ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ടി വി രാജേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 24.43 ലക്ഷം രൂപ വിനിയോഗിച്ച് കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ലൈബ്രറികള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രൊജക്ടറുകള്‍, പ്രിന്റര്‍, ലാപ്ടോപ്, സൗണ്ട് സിസ്റ്റം എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ എം എല്‍ എ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ വിനിയോഗിച്ച് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ ഗവ.എല്‍ പി സ്കൂളില്‍ പാചകപ്പുര നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
2021പുതുവർഷം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ വർഷഫലം
കെ എം ഷാജി എം എല്‍ എ യുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 60,177 രൂപ വിനിയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ കപ്പക്കടവ് ജമാ അത്ത് എല്‍ പി സ്കൂളിന് ലാപ്ടോപ്പ്, പ്രൊജക്ടര്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിനും ആറ് ലക്ഷം രൂപ വിനിയോഗിച്ച് അത്തായക്കുന്ന് കുഞ്ഞിപ്പള്ളി റോഡ് റേഷന്‍ ഷോപ്പിന് മുന്‍വശം മുതല്‍ നായക്കല്പറമ്പ് റോഡ് ഭാഗത്തേക്ക് ടാറിംഗ് പ്രവൃത്തി നടപ്പാക്കുന്നതിനും
ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക