കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നാളെ ഡ്രൈ റൺ നടക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഉന്നതതലയോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഡ്രൈ റൺ പ്രഖ്യാപിച്ചത്.
നേരത്തെ രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നാളെ നാല് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.
സംസ്ഥാനത്ത് നാല് ജില്ലകളിലാണ് കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ചത്തെ ഡ്രൈ റണ്‍ നടക്കുക.
പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധസമിതി അനുമതി
തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലുമാണ് ഡ്രൈ റണ്‍
യഥാര്‍ഥ വാക്സിനേഷന് ഡ്രൈവിന് മുന്നോടിയായി പ്രക്രിയ പരിശോധിക്കുന്നതിനും സാധ്യമായ വിടവുകള്‍ വെളിപ്പെടുത്തുന്നതിനുമാണ് ഡമ്മി കൊവിഡ് വാക്സിനേഷന് നടത്തുന്നത്.
വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ മുതൽ സാങ്കേതിക സഹായത്തോടെ കൊവിഡ് വാക്സിൻ വിതരണം സജ്ജമാക്കൽ, സാധനങ്ങൾ വിതരണം ചെയ്യൽ, വാക്സിനേഷന്റെ മോക്ക് ഡ്രിൽ, വിവിധ തലങ്ങളിലെ റിപ്പോർട്ടിങ്ങ്, നടപടിളുടെ അവലോകനം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഡ്രൈ റണ്ണിൽ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക