കണ്ണൂർ :സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് ജനുവരി എട്ടിന് നടക്കും. അദാലത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദേ്യാഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദേ്യാഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്കാന് ഇതിലൂടെ സാധിക്കും. പൊലീസ് ഉദേ്യാഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
പ്രതികരിക്കാൻ ഇവിടെ എഴുതുക