തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിൽ തൊഴിലാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്, കയറ്റിറക്ക് തൊഴിലാളിയായിരുന്ന വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) ആണ്. ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ്.
കഴിഞ്ഞ 145 ദിവസമായി പൂട്ടിക്കിടക്കുന്ന കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ ഒന്നും ഫലവത്തായിരുന്നില്ല. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാര്‍ ആത്മഹത്യ ചെയ്തത് പട്ടിണി മൂലമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികളുടെ നിലപാട് കലക്ടര്‍ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക