അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാലു വർഗീസ്. ഭാര്യ എലീനയ്ക്കൊപ്പമുള്ള പുതുവർഷ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഈ വർഷം വളരെ സ്പെഷ്യലായിരിക്കുമെന്നും മെയിൽ കുഞ്ഞതിഥി എത്തുമെന്നുമാണ് താരം പറയുന്നത്.
“എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല” – ബാലു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക