Home EDUCATION ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല

ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.

2020 ജൂലൈ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2.5 കിലോമീറ്ററിന് ഒരു രൂപയും 7.5 കിലോമീറ്റര്‍ വരെ 2 രൂപയും 12.5 കിലോമീറ്റര്‍ വരെ 3 രൂപയും തുടര്‍ന്ന് 2014–ലെ ഉത്തരവ് പ്രകാരമുള്ള നിരക്കില്‍ കണ്‍സഷന്‍ ടിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

സര്‍ക്കാര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന പത്ത്, പ്ലസ്ടു, അവസാന വര്‍ഷ ബിരുദ, ബിരുദബിരുദാനന്തര, പ്രൊഫഷണല്‍ കോളേജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് കണ്‍സഷന്‍ ലഭിക്കുക.

വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാലയങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ കൈവശം സൂക്ഷിക്കണം.

തിങ്കളാഴ്ചമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഗതാഗത കമീഷണര്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കി.

Also Read :   ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം തടവും 25,000 രൂപ പിഴയും