തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണ കാരണമായത്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി സൂചനയുണ്ട്.
ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപദി ദമ്പതികളുടെ മകനാണ്. അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണില്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
അനാഥന്, വലയില്‍ വീണ കിളികള്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍ എന്നിവയാണ് പ്രശസ്തകവിതകള്‍.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കാണാപ്പുറം നകുലന് എഴുതി അനില്‍ പനച്ചൂരാന് പാടിയ കണ്ണീര്‍ക്കനലുകള്‍ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക