ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലേയ്ക്കും തങ്ങൾ മത്സരിക്കുമെന്ന് അറിയിച്ച് ആം ആദ്മി പാർട്ടി. മത്സരിക്കുന്ന 504 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് പാർട്ടി പുറത്തിറക്കിയിരിക്കുന്നത്.
സ്ഥലത്തിന് വില പറഞ്ഞില്ല; ബോബി ചെമ്മണ്ണൂർ 50,000 രൂപ അഡ്വാൻസ് തന്നു: വസന്ത
ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ലെന്നും ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും ബിജെപിയെ ഭയപ്പെടാത്ത ഒരു നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്രിവാളാണ് എന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ പറഞ്ഞു. ആം ആദ്മി പാർട്ടി ത്യത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ? വീട്ടിൽ തയ്യാറാക്കാം ഒരു ലിപ് ബാം
പ്രതികരിക്കാൻ ഇവിടെ എഴുതുക