മലയാളക്കരയാകെ ഞെട്ടലുണ്ടാക്കിയാണ് കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ വിടവാങ്ങുന്നത്. മലയാള കവിതക്കും സിനിമ ലോകത്തിനും വലിയ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടി ഓർത്തെടുത്താണ് മുഖ്യമന്ത്രി അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/PinarayiVijayan/photos/a.969029933188837/3686733428085127/
‘കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു’. – മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സ്ഥലത്തിന് വില പറഞ്ഞില്ല; ബോബി ചെമ്മണ്ണൂർ 50,000 രൂപ അഡ്വാൻസ് തന്നു: വസന്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക