ഏറെ ഞെട്ടലോടെയാണ് മലയാളികളെല്ലാം രചയിതാവ് അനിൽ പനച്ചൂരാന്റെ വിയോഗ വാർത്ത കേട്ടത്. വളരെ വേദനയോടെയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടതെന്നും ജ്യേഷ്ഠ സഹോദരനെ നഷ്ടമായത് പോലെയാണെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പറയുന്നു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു
തന്റെ ആദ്യ പ്രോജക്ട് തൊട്ട് തന്നെ അദ്ദേഹത്തെ അറിയാം. ആല്‍ബത്തിന് വേണ്ടിയായിരുന്നു ആദ്യം ഒന്നിക്കുന്നത്. തനിക്കുവേണ്ടി അവസാനമായി അദ്ദേഹം എഴുതിയത് ജിമിക്കി കമ്മലാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ ഇത്രയും രസമായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു രചയിതാവ് മലയാളത്തില്‍ വേറെ ഇല്ല എന്നതാണ് സത്യം. ചില കാര്യങ്ങളില്‍ അദ്ദേഹം വേറെ രീതിയില്‍ റിയാക്ട് ചെയ്യുമെങ്കിലും ഇതുപോലെ സ്നേഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന മനുഷ്യന് വേറെ ഇല്ലെന്നും ഷാൻ പറയുന്നു. ഗാനരചയിതാവ് എന്നതിനെക്കാള്‍ ഉപരി ഒരു ജ്യേഷ്ഠ സഹോദരന് നഷ്ടപ്പെട്ട വേദനയാണ് ഇപ്പോഴുള്ളത്. അടുത്തിടെ സംസാരിച്ചപ്പോൾ പോലും നമുക്കൊന്ന് കൂടണമെന്ന് പറഞ്ഞിരുന്നതായും ഷാൻ ഓർക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക