ഇനി മുതൽ കൃത്യമായി എല്ലാ ദിവസവും ക്ലാസുകളിൽ എത്തിയാൽ വിദ്യാർത്ഥികൾക്ക് നൂറ് രൂപ ലഭിക്കും. അസം സർക്കാരാണ് പുതിയ ആനുകൂല്യവുമായി എത്തിയിരിക്കുന്നത്. കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ദിവസവും 100 രൂപ വീതം നൽകുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
മാത്രമല്ല, സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തര വിദ്യാർഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ 1500 മുതൽ 2000 രൂപ വരെ ഇട്ടു നൽകാനാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ നൽകുന്ന തുക വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനോ അവരുടെ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ഈ പദ്ധതികളെല്ലാം കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിനു സാധിക്കാതെ വരികയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന് രൂപീകരിച്ചു..!
പ്രതികരിക്കാൻ ഇവിടെ എഴുതുക