കണ്ടിന്യൂയിംഗ് എജുക്കേഷന്‍ സെല്‍ തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക് കോളേജില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട പത്താംതരം പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ടാലി)യും, യുവതികള്‍ക്കായി കോസ്മെറ്റോളജി ആന്റ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് കോഴ്സുമാണ് നടത്തുന്നത്.കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും.
താല്പര്യമുള്ളവര് എസ് എസ് എല്‍ സി, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0467 2െ211400, 9496708789.
‘ഞങ്ങളുടെ ലൈംഗികതയ്ക്ക് വിലപേശരുത്; കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെന്തിനാണ് ശമ്പളം’? കമല്‍ഹാസനോട് കങ്കണ റണൗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക