കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എസ്എംഎഎം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്നതിന് എസ് സി/എസ് ടി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കാട് വെട്ട് യന്ത്രം, തെങ്ങ്കയറ്റ യന്ത്രം, ചെയിന്‍ സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ല്കുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് സെറ്റുകള്‍ എന്നിവയാണ് സബ്സിഡിയോടെ ലഭിക്കുക. വ്യക്തിഗത കര്‍ഷകര്‍ക്ക് നിബന്ധനകളോടെ 50 ശതമാനം സബ്സിഡിയും രജിസ്ട്രേഷനുള്ള കാര്‍ഷിക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ പരമാവധി (10 ലക്ഷം) 80 ശതമാനം സബ്സിഡിയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡിയും ലഭിക്കും.
പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും https://www.agrimachinery.nic.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്ന ക്രമത്തിലാണ് ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഓഫീസിലോ മേലെ ചൊവ്വയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 9383472050, 9383472051, 9383472052, 7907911713.
പ്രതികരിക്കാൻ ഇവിടെ എഴുതുക