അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലാണ് പദ്ധതി അവതരിപ്പിച്ചത്. 18 മുതൽ 40 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. എപിവൈ നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് (പിഎഫ്ആർഡിഎ).
പദ്ധതിയുടെ വരിക്കാർക്ക് എല്ലാ മാസവും 1000 മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. 2015 ഡിസംബർ അവസാനിക്കുന്നതിനുമുമ്പ് ഈ പദ്ധതിയിൽ ചേർന്നവർക്ക്, അക്കൗണ്ട് ഉടമ നൽകുന്ന മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1000 രൂപ വരെ സംഭാവന നൽകും. പെൻഷൻ ആരംഭിക്കുന്നത് 60 വയസ്സിലാണ്. ഒരു വർഷം ഒരുതവണ പെൻഷൻ തുക കൂട്ടാനോ കുറയ്ക്കാനോ എപിവൈ വരിക്കാരെ അനുവദിക്കും.
ഉദാഹരണത്തിന്, നിങ്ങൾ 18 വയസിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പ്രതിമാസ സംഭാവന 42 രൂപയും 40 വയസിൽ രജിസ്റ്റർ ചെയ്താൽ സംഭാവന 291 രൂപയുമാണ്. പോസ്റ്റോഫീസുകളിലും എല്ലാ ദേശീയ ബാങ്കുകളിലും എപിവൈ സ്കീം സൗകര്യം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക