ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കും. അടുത്തയാഴ്ച രാജ്യസഭാ എംപി സ്ഥാനം രാജിവച്ചേക്കുമെന്നാണ് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനമുള്ളത്. കൂടാതെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കും.
എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം
കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് മാറിയതിന് പിന്നാലെ തന്നെ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നം സംബന്ധിച്ച കേസുകള്‍ കോടതിയിലാണ്. കേസ് ഈ മാസം എട്ടിന് വീണ്ടും കോടതി പരിഗണിക്കും. ഈ മാസം 10 ഓടെ ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് വിവരങ്ങള്‍. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക