കണ്ണൂർ :സാക്ഷരതാ മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷന് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് പി പി ദിവ്യ രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 28 വരെയാണ് രജിസ്ട്രേഷന് നടക്കുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന് ചടങ്ങില്‍ അധ്യക്ഷനായി. മെമ്പര്‍ തോമസ് വക്കത്താനം, സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, പി കെ സ്വപ്ന, കെ കുര്യാക്കോസ്, യു രജിത, പി ഷീമ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക