ഐ.ഡി.ബി.ഐ. ബാങ്കിൽ 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ജി.എം., എ.ജി.എം., മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ മാനേജീരിയൽ തസ്തികകളിലാണ് അവസരം ഒരുങ്ങുന്നത്. ജനുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
എ.ജി.എം.-52:
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കിൽ എം.സി.എ., 7 വർഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളിൽ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 28-40 വയസ്സ്.
മാനേജർ-62:
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കിൽ എം.സി.എ., നാലുവർഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളിൽ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 25-35 വയസ്സ്.
അസിസ്റ്റന്റ് മാനേജർ-9:
യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ., രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 21-28 വയസ്സ്.
ഡി.ജി.എം.-11:
യോഗ്യത: ബിരുദം, 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35-45 വയസ്സ്.
വിശദവിവരങ്ങൾ www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാഫീസ്: 700 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ 150 രൂപ അടച്ചാൽമതി.
ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷ അയക്കാനാകൂ. പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്. അപേക്ഷകരുടെ യോഗ്യതാപരീക്ഷയിലെ മാർക്ക്, പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുൾപ്പെട്ടവരെ മാത്രമാണ് ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയ്ക്ക് തിരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക