സംസ്ഥാന സര്‍ക്കാര്‍ സഭാതര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി
യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.യാക്കോബായ സുറിയാനി സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത് അവകാശ സംരക്ഷണം നിയമ നിര്മാണത്തിലൂടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി
സഭാ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്ന്
ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സഭാ തര്‍ക്കത്തില്‍ സംസ്ഥാന – കേന്ദ്ര ഗവണ്മെന്റുകള് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ആരെയും അകറ്റി നിര്‍ത്തിയിട്ടില്ലെന്നും സഭ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക