ഈ മാസം 11 ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ആദ്യം പ്രഖ്യാപിക്കുക ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും.
യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കുന്നതായിരിക്കും. ബിജെപിയുടെ തീരുമാനം എ പ്ലസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക