സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന ആശങ്കയും ഉടലെടുത്തു. എന്നാൽ ഇവ കഴിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷെ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണം
1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനിറ്റ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിക്കുക
3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പകുതി വേവിച്ചതും ബുള്‍സ് ഐ ആക്കിയതുമൊക്കെ തൽക്കാലത്തേക്ക് ഒഴിവാക്കുക.
5. പച്ചമുട്ട പാചകവിഭവങ്ങളില് ചേര്‍ക്കുന്നത് ഒഴിവാക്കുക
6. വൈറസ് 70°C ന് മുകളിൽ ജീവനോടെയിരിക്കില്ല എന്നതിനാൽ ശരിയായി പാചകം ചെയ്ത ഭക്ഷണങ്ങൾ സുരക്ഷിതമാണ്.
7. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തത്കാലത്തേക്ക് ഒഴിവാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക