രാജ്യത്ത് വെളിയാഴ്ച വീണ്ടും കോവിഡ് വാക്സിൻ ഡ്രൈ റൺ. രാജ്യത്തെ എല്ലാ ജില്ലകളിലും വാക്സിനേഷൻ ഡ്രൈ റൺ നടത്താനാണ് തീരുമാനം. കോവിഡ് വാക്സിന് അനുമതി ലഭ്യമായതോടെ വളരെ വേഗത്തിലുള്ള നടപടികളാണ് കേന്ദ്രം നടത്തുന്നത്. രണ്ടാം ഘട്ട ഡ്രൈ റണ്ണാണ് നാളെ നടക്കുക.
ഐപിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കും; ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക 21ന് മുന്‍പ് നൽകണം
ആദ്യഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് ഡ്രൈ റൺ നടത്താൻ അനുമതി നൽകിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ഇന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ചർച്ച നടത്തും. ഈ മാസം 13 മുതല്‍ രാജ്യത്ത് വാക്സിന് വിതരണം ആരംഭിക്കും എന്നാണ് വിവരം.
ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ!
പ്രതികരിക്കാൻ ഇവിടെ എഴുതുക