മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലേക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്‍കുന്നതിനായി കുട്ടികളെയാണ് തേടുന്നത്.
ചൈല്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുകൊണ്ടുള്ള ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ വിഡിയോ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
പ്രീസ്റ്റില്‍ കൈതി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ബേബി മോനിക്ക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോണിക്ക്ക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ വേണം. എട്ടു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികള്‍ നിങ്ങളുടെ വോയ്സ് ഞങ്ങള്‍ക്ക് അയച്ചുതരിക.- മഞ്ജു വിഡിയോയില്‍ പറയുന്നു.
വിഡിയോയ്ക്കൊപ്പം മോനിക്കയുടെ ഒരു ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് റെക്കോഡ് ചെയ്ത് 9947703364 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കണം. 2021 ജനുവരി 12 ആണ് അവസാന തിയതി. വിഡിയോയ്ക്കൊപ്പം മമ്മൂട്ടിയുടെ പുത്തന്‍ പോസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ചാരുബെഞ്ചില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. സമീപത്തായി ഒരു നായയേയും കാണാം.
നവാഗതനായ ജെഫിന് ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ബി ഉണ്ണി കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മഞ്ജു വാര്യയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഇത്. ലോക്ക്ഡൗണിന് ശേഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക