ഐപിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കുമെന്ന് ഐപിഎൽ ഭരണസമിതി യോഗത്തിൽ തീരുമാനിച്ചു. മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. പുതിയ ടീമുകളെ ഈ സീസണിൽ ഉൾപ്പെടുത്താതെ സാഹചര്യത്തിലാണ് മിനി ലേലം നടത്തുന്നത്. അതേസമയം, ലേലത്തിന് മുന്‍പ് ടീമുകള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഈ മാസം 21ന് മുന്‍പ് നൽകണമെന്ന് അറിയിച്ചിട്ടുണ്ട്.
ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ!
പുതിയ സീസണിന് മുൻപ് മെഗാ ലേലം നടത്താന്‍ വേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐപിഎല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, വരും സീസണിലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിനാണ് പ്രഥമ പരിഗണന എന്നും ബിസിസിഐ പറയുന്നു.
പരീക്ഷയെ സധൈര്യം നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക