ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യുന്നത് ഫോര്‍ത്ത് ഫോഴ്സ്, യുഎഎഫ്എക്സ് സൊല്യൂഷന് എന്നീ ഏജന്‍സികളുടെ ഉടമകളെയാണ്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ഇവരാണ് യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്നത്. ഇവരില്‍ നിന്ന് കമ്മീഷന് ലഭിച്ചിരുന്നതായും ഡോളര്‍ രൂപത്തിലാണ് കമ്മീഷന് ലഭിച്ചിരുന്നതെന്നും സ്വപ്ന പറഞ്ഞതായാണ് വിവരമുള്ളത്. ഇവരെ ചോദ്യം ചെയ്യുക രാവിലെ 11 മണിയോടെയാണ്. ചോദ്യം ചെയ്യല്‍ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക