കൊച്ചി: വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ തന്നെ അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപെടുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സിബിഐ അന്വേഷണം എന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ അവതരിപ്പിച്ചോ എന്നത് വ്യക്തമല്ലെന്നും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഹൈക്കോടതി റദ്ദാക്കിയത് വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക