പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന് നടക്കും. ദേശീയാടിസ്ഥാനത്തിലുള്ള ഓൺലൈൻ സന്നദ്ധ പരീക്ഷയാണ് നടത്തുന്നത്. രാഷ്ട്രീയ കാമധേനു ആയോഗ് ഇത്തരം ഒരു പരീക്ഷ പ്രഖ്യാപിച്ചത് പശുവിനെപ്പറ്റിയും അത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. എല്ലാ വർഷവും പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ വ്യക്തമാക്കി.
സൗജന്യ ഭക്ഷ്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് മില്‍മ
‘കാമധേനു ഗൗ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ’ എന്നാവും പേര്. ഏത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഫീസൊന്നും അടക്കാതെ പരീക്ഷ എഴുതാമെന്നും അദ്ദേഹം പറഞ്ഞു. ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള 100 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 4 വിഭാഗങ്ങളിലായി ഒരു മണിക്കൂറാവും പരീക്ഷാസമയം. കാമധേനു ആയോഗിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ സിലബസ് ലഭിക്കുന്നതാണ്. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 12 ഭാഷകളിൽ പരീക്ഷ നടത്തും.
പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പശു സയൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനു വിദ്യാർത്ഥികളെ സഹായിക്കുന്ന പഠനോപകരണങ്ങളും സർക്കാർ ഏർപ്പാടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക