പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നത് കൂടാതെ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ എന്നിവയുടെ 250 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏതെന്ന് പരിശോധിക്കാം.
ജിയോ
249 രൂപ, 199 രൂപ, 149 രൂപ തുടങ്ങിയ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്ക് 28 ദിവസത്തെ സാധുതയും 100 പ്രതിദിന എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നു. നിങ്ങൾക്ക് എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ ലഭിക്കും.
ജിയോയുടെ 199 രൂപയുടെ പ്ലാൻ
199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും 100 പ്രതിദിന എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 150 രൂപയിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കായി മറ്റൊരു പ്ലാനും ഉണ്ട്. 149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 1 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളുകൾ, എസ്എംഎസും നൽകുന്നു.
വീ 199 രൂപ, 249 രൂപ പ്രീപെയ്ഡ് പ്ലാനുകൾ
199 രൂപയുടെ പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റ. എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത പ്രാദേശിക, ദേശീയ കോളുകളും ഇതിൽ ഉൾപ്പെടുന്നു, പ്രതിദിനം 100 എസ്എംഎസ്. 24 ദിവസത്തേക്ക് സാധുതയുള്ള കാലാവധിയോടെയാണ് പായ്ക്ക് വരുന്നത്. ജിയോയ്ക്ക് സമാനമായ 249 രൂപ പ്രീപെയ്ഡ് പ്ലാൻ വീയിലും ഉണ്ട്. പക്ഷേ, ഇത് പ്രതിദിനം 1.5 ജിബി ഡാറ്റ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും.
എയർടെൽ 199 രൂപ, 219 രൂപ പ്രീപെയ്ഡ് പ്ലാനുകൾ
199 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രകാരം കമ്പനി 1 ജിബി ഡേറ്റയോടൊപ്പം പരിധിയില്ലാത്ത കോളിംഗ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. 100 പ്രതിദിന എസ്എംഎസുകൾ, സൗജന്യ പരിധിയില്ലാത്ത ഹലോ ട്യൂണുകൾ, എയർടെൽ എക്സ്സ്ട്രീം സേവനത്തിലേക്കുള്ള ആക്സസ് എന്നിവയും പ്ലാനിൽ ഉണ്ട്. മൊത്തം 24 ദിവസത്തേക്കാണ് സാധുത. 219 രൂപയും നിങ്ങൾക്ക് സമാന ആനുകൂല്യങ്ങൾ നൽകുന്നു, പക്ഷേ 28 ദിവസത്തേക്കാണ് വാലിഡിറ്റി.
എയർടെൽ 249 രൂപ പ്ലാൻ
എയർടെലിന് 249 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനും ഉണ്ട്. ഇത് 1.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകൾ എന്നിവ നൽകുന്നു. നിങ്ങൾക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഒരു വർഷത്തേക്ക് സൗജന്യ ഓൺലൈൻ കോഴ്സ്, ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും
ബിഎസ്എൻഎൽ 247 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന് 247 രൂപ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഇത് നാഷണൽ റോമിംഗ് സർക്കിളുകളിൽ പരിധിയില്ലാത്ത പ്രാദേശിക, ദേശീയ കോളിംഗ് നൽകുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 100 എസ്എംഎസും . ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക