ബോളിവുഡ് താരം ആമിര്‍ ഖാന് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫോറും സിക്സും അടിച്ച് ബാറ്റിംഗ് തകര്‍ക്കുന്ന ആമിര്‍ മാസ്ക് ധരിച്ചിട്ടില്ല എന്നത് വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ക്രിക്കറ്റ് കളി കഴിഞ്ഞ് ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന താരത്തെയും വീഡിയോയില്‍ കാണാം.
നടി കിശ്വര്‍ മെര്‍ചന്റ് അടക്കമുള്ളവരാണ് ആമിറും കുട്ടികളും മാസ്ക്ക് ധരിക്കാത്തതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ”അവരാരും മാസ്ക് ധരിച്ചിട്ടില്ല? എങ്ങനെ? എന്തുകൊണ്ട്?” എന്നാണ് കിശ്വര്‍ മെര്ചന്റിന്റെ കമന്റ്. താരത്തിന്റെ കമന്റിനെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തി. ഒരു സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്വസിക്കണം എന്ന കോമണ്‍സെന്‍സ് പോലുമില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
മുംബൈയിലെ ആരാം നഗറിലെ കുട്ടികള്‍ക്കൊപ്പമാണ് ആമിര്‍ ക്രിക്കറ്റ് കളിച്ചത്. കളി കഴിഞ്ഞ് ബോഡി ഗാര്‍ഡ്സിനൊപ്പം മടങ്ങുന്ന താരത്തെയും വീഡിയോയില്‍ കാണാം. അതേസമയം, ലാല്‍ സിംഗ് ഛദ്ദ ആണ് ആമിറിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് കാമിയോ റോളിലെത്തുന്നുണ്ട്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം.
https://www.instagram.com/tv/CJv8Othnb-W/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക