തനിക്ക് പാര്‍ലമെന്റില്‍ എത്തണമെന്നും ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടണമെന്നും പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിലുള്ള അംഗമായതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. തലമുറകളായി ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുകയും രാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഒരു കുടുംബത്തിലെ അംഗമാണ് താനെന്നും വളരെക്കാലമായി കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടുകയാണെന്നും താൻ ഇതിനെതിരെയുള്ള പോരാട്ടത്തിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രവേശനമെന്ന ആഗ്രഹമാണ് ഇപ്പോൾ റോബര്‍ട്ട് വാദ്ര വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്. കേന്ദ്ര ഏജൻസികളെ ഇപ്പോൾ തനിയ്ക്കെതിരെ ഉപയോഗക്കുന്നതിനുള്ള കാരണം പ്രിയങ്ക ഗാന്ധി കര്‍ഷക സമരത്തോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലം തുറന്നു കൊടുത്ത സംഭവത്തിൽ നിപുണ്‍ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക