ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ ആശുപത്രികളെ സമ്മർദ്ദത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി ലണ്ടൻ മേയർ സാദിഖ് ഖാൻ.
“വൈറസിന്റെ വ്യാപനം ഗണ്യമായി കുറയുന്നില്ലെങ്കിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രികളിൽ രോഗികൾക്ക് കിടക്കകൾ ഉണ്ടാവില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്,” യു.കെ സർക്കാരിന്റെ കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് സാദിഖ് ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു
“ഞങ്ങൾ ഒരു പ്രധാന സംഭവം പ്രഖ്യാപിക്കുകയാണ്, കാരണം ഈ വൈറസ് നമ്മുടെ നഗരത്തിന് ഭീഷണിയാണ്. പ്രതിസന്ധി ഘട്ടത്തിലാണ്. ഇപ്പോൾ നമ്മൾ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, നമ്മുടെ എൻഎച്ച്എസ് (ദേശീയ ആരോഗ്യ സേവനം) മതിയാവാതെ വരികയും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്യും.”
ലണ്ടനിലെ 30 പേരിൽ ഒരാൾക്ക് ഇപ്പോൾ വൈറസ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. തലസ്ഥാനത്തെ ആശുപത്രികളിലെ രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനം വർധിച്ചു, വെന്റിലേറ്ററുകളിൽ ഉള്ളവരുടെ എണ്ണം 42 ശതമാനം വർദ്ധിച്ചു.
തന്റെ പ്രഖ്യാപനം വൈറസ് വ്യാപനത്തിനെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ പ്രേരിപ്പിക്കുമെന്നാണ് സാദിഖ് ഖാൻ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക