ആപ്പിളിന്റെ ഒമ്പതാം ശ്രേണിയിലെ ഐപാഡ് പുറത്തിറക്കാനൊരുങ്ങുന്നു. കുറഞ്ഞ വിലയിൽ ഐപാഡ് പതിപ്പ് പുറത്തിറക്കാനാണ് തീരുമാനം. 10.2 ഇഞ്ച് ഡിസ്പ്ലേയിൽ ടച്ച് ഐഡി ഹോം ബട്ടൺ, ലൈറ്റ്നിങ് പോർട്ട് എന്നിവയോടെ ഐപാഡ് പുറത്തിറങ്ങും. ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം ശ്രേണിയിലെ ഐപാഡ് എയറിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഐപാഡിന്റെ രൂപകല്പന.
പൊന്നിയിൻ സെൽവനിൽ റഹ്മാൻ ; ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും !
പൂര്‍ണമായും ലാമിനേറ്റ് ചെയ്ത ഡിസ്പ്ലേ, ആന്റി റിഫ്ളക്ടിവ് കോട്ടിങ്, പി3 വൈഡ് കളര്‍ പിന്തുണ, ട്രൂടോണ്‍ എന്നിവയാണ് ഐപാഡിന്റെ സവിശേഷതകൾ. ഐപാഡ് എയറിനേക്കാള്‍ കനം കുറവായിരിക്കും പുതിയ ഐപാഡ്. 7.5 മി.മീ കനമാണ് നിലവിലുള്ള ഐപാഡിനുള്ളത്. ഇത് പുതിയ ഐപാഡിലെത്തുമ്പോൾ 6.3 മി.മീ ആയി കുറയും.
ക്ഷേമ പെന്ഷന്; അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക