കോവിഡ് സാഹചര്യത്തിൽ കാര്യമായ മാറ്റം വരാതെ തല അജിത്ത് ചിത്രം ‘വലിമൈ’ റിലീസ് ചെയ്യില്ല. താരം തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണുള്ളത്. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ റിലീസ് സംബന്ധിച്ച് താരം തന്റെ നിലപാട് നിർമ്മാതാക്കളെ അറിയിച്ചെന്നാണ് വിവരം.
ബിക്കിനി അണിഞ്ഞ് അനാർക്കലി നായിക: വിഡിയോ വൈറൽ
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടു തവണ താരത്തിന് പരിക്കേറ്റിരുന്നു. ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം. അതേസമയം, തിയേറ്ററുകളിൽ നൂറ് ശതമാനം സീറ്റ് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനങ്ങളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കാം എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പഴയ വാട്സാപ്പ് ഇനി സ്വപ്നങ്ങളില്‍ മാത്രം, രഹസ്യങ്ങള്‍ എല്ലാം പരസ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക