ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണത്തില്‍ ഭോപ്പാലില്‍ നിന്ന് പങ്കെടുത്ത യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ച് പത്ത് ദിവസത്തിന് ശേഷമാണു മരണം സംഭവിക്കുന്നത്. സംഭവത്തിൽ യുവാവിന്റെ മരണം വാക്സിനേഷൻ മൂലമല്ലെന്നാണ് പ്രാഥമിക അവലോകനങ്ങൾ നൽകുന്നതെന്ന് ഭാരത് ബയോടെക് പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് 3യിൽ രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ വരെ, പേരുകള്‍ ഉയര്‍ത്തി ആരാധകര്‍
സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഏഴ് ദിവസത്തെ ഡോസിങ്ങിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതില്‍ യുവാവ് ആരോഗ്യവാനാണെന്ന് വ്യക്തമായിരുന്നു. മാത്രമല്ല, കോവിഡ് വോളണ്ടിയര്‍ മൂന്നാം ഘട്ട ട്രയലില്‍ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തിരുന്നതായി ഭാരത് ബയോടെക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക