കോവിഡ് പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിക്കിടെ സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. യോഗത്തിൽ നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമാതാക്കൾ പങ്കെടുക്കും. സിനിമ തിയേറ്ററുകൾ ഉടൻ തുറക്കാനാകില്ലെന്ന് സിനിമ സംഘടനകളുടെ നിലപാടിന്റെ സാഹചര്യത്തിൽ കൂടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം വിളിച്ചത്.
അതേസമയം, സിനിമാ സംഘടനാ പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് ചർച്ച നടത്തും. ചലച്ചിത്ര മേഖലയ്ക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചർച്ച. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവ ഒഴിവാക്കാതെ തിയേറ്ററുകളിൽ പ്രദർശനം പുനഃരാരംഭിക്കാൻ ആവില്ലെന്ന നിലപാടിലാണ് സംഘടനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക